Thursday, December 25, 2008

ഭീകരര്‍ ഇല്ലാത്ത ഒരിടത്ത് ,വെടിയുണ്ടകള്‍ അല്ലാതെ പുഷ്പങ്ങള്‍ ഉതിരുന്ന ഒരു സ്ഥലത്തു രക്ത കറകള്‍പുരളാത്ത ഒരു നിരത്ത് സ്വപ്നം കണ്ടു കൊണ്ടു ഒരു പുതു വര്‍ഷ പുലരിയിലേക്ക് നമുക്കു ഉണരാന്‍ സാധിക്കട്ടെ !!

എല്ലാവരും പുതു വര്‍ഷത്തില്‍ ഒരു തീരുമാനം എടുക്കും .നടത്തിയില്ലെങ്കിലും !ഞാനും എടുക്കുന്നു. ഒരു നൂറു കഥകള്‍ എഴുതും. ഒരായിരം ചിത്രങ്ങളും .

Friday, December 5, 2008

പട്ടണത്തിലെ വിശേഷങ്ങള്‍

പട്ടണം വളരുമോ .വളരും .മെട്രോ റെയില്‍ .മോണോ റെയില്‍... ഔട്ടെര്‍ റിങ്ങ് റോഡു ഇന്നര്‍ റിങ്ങ് റോഡു ,അണ്ടര്‍ പാസ് മാജിക് ബോക്സ് ..ഫ്ലൈ ഓവര്‍ ഫോര്‍ ലൈന്‍ ...സിക്സ് ലൈന്‍...,മാള്‍..multiplex
ഇതൊക്കെയാണ് ഞങ്ങളുടെ കുട്ടികള്‍ക്ക് ബാഗ്ലൂര്‍ നല്‍കുന്നത്. അതിന് വേണ്ടി അവരുടെ വിട് കള്‍ ഇടിച്ചു തകര്‍ത്തത് ഒരു വലിയ കാര്യമല്ല. സ്വന്ത മായൊരു വിട് ഈ പട്ടണത്തില്‍ ഒരു വലിയ നേട്ടമാണ്. അത് റോഡ് വക്കിലയാല്‍ അതിനെക്കാള്‍ വലിയ ഭാഗ്യം. പക്ഷെ ഇപ്പോള്‍ ജിവനുള്ള നിരത്തുകള്‍ വളര്ന്നു കയറി വിടുകളും ,കൊച്ചു കടകളും, കൂടെ ഒരുപാടു സ്വപ്നങ്ങളും തിന്നു കളഞ്ഞു. വളരുന്ന മക്കള്‍ക്കായി കരുതി വച്ചിരുന്നതെല്ലാം പട്ടണത്തിന്റെ വളര്‍ച്ചക്കായി വളമായി ചേര്‍ത്തവര്‍ എത്ര .. മക്കള്‍ എല്ലാം പെരുവഴിയിലാണ്. എന്നുവെച്ചാല്‍ ഈ ട്രാഫിക് ജാം മറികടന്നു ഓഫീസില്‍ പോയി വരുമ്പോഴേകും ഒരു വീടിന്റെ അവശ്യം ഉണ്ടാവുന്നില്ല താനും.ബോംബെ യിലെ പോലെ ട്രൈനിലല്ല ജീവിതം എന്ന് മാത്രം.

Wednesday, December 3, 2008


down fall
oil on canvas


untitled

oil on canvas.

നന്ദി

ചിത്രങ്ങള്‍ കണ്ട എല്ലാവര്ക്കും നന്ദി.

Tuesday, December 2, 2008



passion

oil on canvas



life.

oil on canvas


oil in canvas

Sunday, November 16, 2008

Monday, November 10, 2008

just like that

വിധി തന്റെ കയ്യിലെ തകര പാട്ടയില്‍ചുരുട്ടി യിട്ടിരുന്ന നറുക്കുകലൊന്നു എടുക്കാന്‍ കരുണ കാണിച്ചു വിചിത്രമായ ശബ്ദ വീചികള്‍ നയിക്കുന്ന വഴിയേ പോവുക.ഭാവങ്ങള്‍ ഇല്ലാത്ത ,സന്ഗീതമില്ലാത്ത, പ്രണയ മില്ലാത്ത ,സ്വപ്‌നങ്ങള്‍ ഇല്ലാത്ത വിചിത്രമായ ശബ്ദ വീചി.അവിടെ ഒരു മരുഭൂമിയില്‍ കാലഭേദങ്ങള്‍ ഒന്നും ഏല്‍ക്കാത്ത ഒരു വരണ്ട ചെടിയില്‍ അഭയം.
എങ്കിലും ആ ചെടിക്ക് ചുറ്റും തടം എടുത്തു കണ്ണിരു കൊണ്ടു നനച്ചു സ്വപ്നങ്ങളും സന്കല്പങ്ങളും കൊന്നൊടുക്കി വളമായി ചേര്ത്തു അതിലൊരു പുതിയ നാമ്പ് വരുന്നതും കാത്തിരുന്നു. ഒരു ശാഖ വിരിഞ്ഞിടു വേണം ഒരു കൂട് വെക്കാന്‍ .പക്ഷെ ഒരു ശാഖ വിരിയുമ്പോള്‍ അതി വിചിത്രമായ ഒരു കാറ്റു വന്നു ചുട്ടു പൊള്ളുന്ന മണല്‍ അടിച്ചു കയറ്റി ആ ചെടി മൂടും.വിണ്ടും പ്രതീക്ഷ യുടെ കൈകള്‍ കൊണ്ടു തടം കോരി നനയ്ക്കും .പക്ഷെ വഴിപോക്കരോട് ഞാന്‍ വിളിച്ചു പറയും.
നോക്കൂ ,എനിക്കൊരു പുല്‍ തകിടി യുണ്ട് .അതിലൊരു പൂമരം ഉണ്ട് .ആ പൂമരത്തിന്റെ ഏറ്റവും മുകളിലത്തെ കൊമ്പില്‍ ഞാനൊരു കൂട് കൂട്ടിയിട്ടുണ്ട് .പൊന്‍ തൂവലും പളുങ്ക് കണ്ണുകളും ഉള്ള ഒരു പക്ഷി എന്റെ കൂട്ടിണയായുണ്ട് .
ഇല്ലാത്ത പുല്‍ തകിടിയില്‍ ഇല്ലാത്ത പൂമരത്തിന്റെ കിഴെ ഒറ്റക്ക് ഇരുന്നു കേഴുന്ന ഞാന്‍ സ്വയം നിന്ദിക്കും .നീ ഒരു നുണ ച്ചി യല്ലേ.

Monday, October 27, 2008

മഴവില്ല്

മാനത്തെ മഴവില്ലിനോളം സൌന്ദര്യം എന്തിനെന്കിലും ഉണ്ടോ എന്ന് സംശയം ആണ് .ഒരു നിമിഷം ,നിമിഷങ്ങള്‍ മാത്രം മാനത്തിന്റെ കണ്ണിരു മറച്ചു ആ മുഖത്ത് വിരിയുന്ന പുഞ്ചിരി അതീവ സുന്ദരം.പക്ഷെ അതിന്റെ പിന്നില്‍ തോരാത്ത കണ്ണിരു ണ്ടായിരുന്നു ഇടനെഞ്ചു പൊട്ടി കണ്ണ് മഞ്ഞ്ചളിച്ചു കരഞ്ഞത് മുഴുവന്‍ മണ്ണിനു കുളുര്മയായി.
ദിഗം ന്ദങ്ങള്‍ മുഴങ്ങുന്ന ഇടിയും മിന്നലും കണ്ടു മണ്ണ് ഗം ഭിരനായ മാനത്തെ നോക്കി.അവിടെ ഒരു പുഞ്ചിരി യുടെ മഴവില്ല് .മണ്ണ് നാണിച്ചു .തൃപ്ടിയയോ എന്ന ചോദ്യം ആണതെന്ന് മണ്ണ് നിര്‍വൃതി കൊണ്ടു

പന്ജരം

നിങ്ങള്‍ക്കോ മറ്റുള്ളവര്കോ കാണാത്ത ഒരു പന്ജര ത്തില്‍ ആണ് ആ കിളി. ഒന്നല്ല ഒരുപാട് പന്ച്ജരങ്ങള്‍ .ഒന്നല്ലെന്കില്‍ മറ്റൊന്ന്.ഒരു ഭാഗത്തെ അഴികള്‍ രാഗിമുറിച്ചു പുറത്ത് കടക്കാമെന്ന് വ്യമൊഹിയ്കുമ്പോള്‍ അത് മറ്റൊരു കൂട്ടിലേയ്ക്ക്‌ ഉള്ള വാതിലാകുന്നു. എന്നുമെന്നും പ്രതീക്ഷയുടെ അറക്ക വാള്കൊണ്ട് രാകി രാകി മുറിച്ചു മാറ്റുന്ന അഴികള്‍ ഏതൊ അദൃശ്യന്‍ പെറുക്കിയെടുത്ത് മറ്റൊരു കൂട് പണിയുന്നു. വല്ലപ്പോഴും ഇളകി യിരിയ്കുന്ന ഒരു അഴിയില്‍ ചെന്ന് മുട്ടാന്‍ അവസരം വരും.അപ്പോള്‍ അത് എളുപ്പത്തില്‍ ഊരി മാറ്റി പറന്നുയരാന്‍ സാധിയ്ക്കും.

Thursday, October 23, 2008

കവിതയല്ല

അമ്മേ ശപിയ്കരുത്
പെറ്റിട്ട കുഞ്ഞിന്‍ ചുണ്ട് പിളര്‍നാദ്യമായ്
പകര്‍ന്ന സ്നേഹം
തിരിച്ചു നല്‍കാത്തവന്‍ ,അമ്മയെ അറിയാത്തോന്‍
അമ്മ;തന്‍ കണ്ണിരില്‍ മുങ്ങി മരിച്ച്ചതിന്‍ ചരമദിനം
മറക്കാന്‍ ലഹരിയില്‍ മുങ്ങിക്കുളിച്ച്ചോന്‍
അമ്മയൊരു യന്ത്രമാല്ലെന്നരിയാത്തോര്‍ -നമ്മള്‍
തന്ത്രത്ത്തിലമ്മ തന്‍ നിശ്വാസവും വിട്ടു കശാക്കുന്നോര്‍
മക്കളരിയാത്ത അമ്മ മനസ്സുഴരി
വിരുദ്വാര്ത്തങ്ങളുടെ മുള്ളാല്‍ ഞെരുക്കുന്ന പവിത്രപുഷ്പം
മുള്ളും പുഷ്പവും വിരിന്ജതീഗര്ഭത്ത്തിലോ !
നിലയ്കാതോഴുകിയ കന്നിഇരു ചോദിച്ചു
കൂട്ട കുരുതികളും കൊടും ചതികളും-മക്കളെ
നിങ്ങളെ പെറ്റതും പോട്ടതുംഈ അമ്മ തന്നെയോ.
ബാലികാ കൌമാരധാരയില്‍ വളര്ച്ച
സ്ത്രിയോളം
പുരുഷന്റെ തൂലികത്തുമ്പില്‍
കുത്തി ഉയര്‍ത്തിയ അവളോ -അബല
വന്ച്ചകി ,കുലട, ദോഷങ്ങലനവതി -പക്ഷെ
കാമാ ന്തനായ സ്വാര്തനവള്‍ പരമാനന്ത സുഖോപാധി .
അമ്മയോളം വളര്‍ന്നാല്‍ പരമോന്നതന്‍
അമ്മയോളം താഴ്ന്നാലും ഉന്നതന്‍ സത്യം
അമ്മ തന്നെ സര്‍വം അറിയുന്നു ഞങ്ങള്‍
അരുത് ശപിയ്കരുതമ്മേ

Tuesday, October 14, 2008

Alas ..alas! who is injured in my love,
who drowned in my tears.!!

Tuesday, September 9, 2008

ഇടിമിന്നല്‍ പള്ളിവാള്‍ ആക്കി ...ആയിരം ശിരസ്സുകള്‍ അറുത്തു ..
തോരാത്ത കണ്ണ് നീരൊഴ്ഹുക്കി..മാരത്തലയ്കുന്ന ഭൂമിയുടെ ..മാനം കാത്ത്തില്ലേ നീ. ?
വടക്കേ ഇന്ത്യയിലെ sanctury കളില്‍ വെള്ളപ്പൊക്കം കാരണം മരണവെപ്രാളം .പക്ഷെ ആ സാധുക്കളെ രക്ഷപ്പെടുത്ത്തുന്നതിനു പകരം അവയെ വേട്ടയാടുന്നു... പണത്തിനായി !.മനുഷ്യന് മാത്രമെ ഇതു സാധിക്യു .എനിയ്കൊരു പള്ളിവാള്‍ ഉണ്ടായിരുന്നെന്കില്‍ ആയിരം ശിരസ്സറുത്ത് ഇട്ടേനെ .പ്രകൃതിയെ വെട്ടയാടുന്നവരുടെ.!

Monday, August 25, 2008

ഒരു നുറുങ്ങു

നാം ഓരോരുത്തരെ കാണുമ്പോഴും അടുക്കുമ്പോഴും അതിലൊരു യാത്ര പറയലിന്റെ ഭാഗം കൂടിയുണ്ട് .അത് പലപ്പോഴും പറയാന്‍ കഴിയാതെ പോകുന്നു .എന്നും യാത്ര ചൊല്ലാനും വയ്യ.ഒരുപക്ഷെ അനുനിമിഷം യാത്ര ചൊല്ലി പോകുന്ന ഹൃദയമിടിപ്പിന്റെ താളം പെട്ടെന്ന് നിലയ്കുന്ന അവസരത്തില്‍അകത്ത്തെയ്ക് എടുക്കാതെ പുരത്തെയ്ക് പോയ ശ്വാസത്തില്‍ ഒരു തേങ്ങലായി ആ യാത്രാ മൊഴി അലയുന്നു.കാണാനോ കേള്‍ക്കാനോ കഴിയാത്ത ആ നിശ്വാസത്തില്‍ ഒരുപക്ഷെ സഫലീകരിയ്കപെദാത്ത ഒരുപാടു ആഗ്രഹങ്ങള്‍ ബാക്കിനില്‍ക്കുന്നുണ്ടാവും.അല്ലെങ്കിലും തൃപ്തി ആയവര്‍ ആരും ഇല്ലല്ലോ .മതിയാകും വരെ ജീവിച്ചവരും .
മരണം കൊണ്ടു നഷ്ടപെടുന്നത് ഒരു വ്യക്തി മാത്രമല്ല. ഒരു അവസരം കൂടിയാണ് .ഒരിക്കല്‍ കൂടി മാത്രം ഒരു വാക്കു പറയാന്‍, ഒന്നു സ്നേഹിക്യാന്‍, ഒന്നു പിണങ്ങാന്‍ ,ഒന്നു ദ്വേഷ്യപ്പെടാന്‍ ,ഒന്നു മാപ്പ് പറയാന്‍ ഒന്നു യാത്ര പറയാന്‍,അങ്ങിനെ എന്തിനൊക്കെയോ ഉള്ള ഒരു അവസരം.

Sunday, August 24, 2008

പട്ടണത്തിലെ വിശേഷങ്ങള്‍ ത്ടര്‍ച്ച

എന്റെ വീടിലെയ്ക് പോകുന്നവഴിയില്‍ ഒരു പുഴയുന്ടെന്നുകേട്ടിരുന്നു .പേരു ,rwishabhavathi പുഴ ! ബാഗ്ലൂര്‍ യൂനിവേര്സിടി ,പിന്നെ നാഷണല്‍ ലോ കോളേജ് എന്നിവയുടെ അറുപത് ഏക്കര്‍ കാമ്പസ് ,തൊട്ടടുത്ത്‌.ഇതെല്ലാം ഈ പട്ടണത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമായി കരുതണം.കാറിലിരുന്നു പുഴയിലെയ്ക് നോക്കിയപ്പോള്‍ അതിശയിച്ചു .പുഴയിലെ വെള്ളം കരുത്ത്തിരുണ്ടിരിയ്കുന്നു.കറുത്ത കണ്ണടയാണ്‌ കാരണമെന്നു കരുതി അത് അഴിച്ചുമാറ്റി .പക്ഷെ അല്ല.പട്ടണത്തിലെ അഴുക്കു ചാലുകളെല്ലാം കയ്യടക്കിയ പാവം പുഴ.
എന്റെ സ്കുട്ടരിന്റെ കണ്ണാടിയില്‍ സ്വന്തം പ്രതിബിംബത്തെ തന്നെ കൊത്താറുള്ള സ്പാരോ,ചിത്രശലഭങ്ങള്‍ ,തുമ്പികള്‍ ,എന്തിനു സൂര്യനെ തന്നെ കാണാനില്ല.ഏതോ കെട്ടിടത്തിന്റെ പിന്നില്‍ ഉധിച്ചു ,ഈ വമ്പന്‍ അഴുക്കുചാലില്‍ എവിടേയോ മുഖം നോക്കി, ഒരിയ്കലും ഇരുളാത്ത മാനത്തെവിടെയോ അസ്തമിയ്ക്കുന്നു !

പട്ടണത്തിലെ വിശേഷങ്ങള്‍

എന്തിന്റെയെന്കിലും സാന്നിധ്യമില്ലാതാവുമ്പോള്‍ അതിനെ മറന്നു പോവാരുണ്ടോ.ഈ വിട്ടില്‍ ഞാന്‍ ഒറ്റയ്ക്ക് ആവുമ്പോള്‍ എന്നെ കബളിപ്പിച്ച്ച്ചു ഓരോ മുറിയിലും ,കതകിനു പിന്നിലും ഒളിയ്കുന്ന ആരോ ഉണ്ടായിരുന്നു അതാരെന്നു നോക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ കതകു ആഞ്ഞടച്ച്ച്ചു ഒരു ഹുംകരതോടെ വിടിനു ചുറ്റും ചീറിയടിച്ചുഓടിപ്പോകും .അതിന്റെ മൂളല്‍ കുറച്ചുനേരം തന്ങിനില്കും .ആദ്യം ഓരോയിടത്തും ഓടിച്ചെന്നു നോകുമയിരുന്നു.പക്ഷെ കള്ളനെ കണ്ടുപിടിച്ചത് മുതല്‍ എന്റെ ശ്രദ്ധ ആകര്ഷിയ്കാന്‍ എത്ര സബ്ദമുണ്ടാക്കിയാലും ഞാന്‍ നോക്കില്ല .
പക്ഷെ ഈയ്യിടെ അതെവിടെ പോയെന്ന് അറിയ‌ില്ല .ചുറ്റും കെട്ടിടങ്ങള്‍ ഉയര്ന്നു അതിനെ തടഞ്ഞതാണോ .ഫാനിട്ടു മുറിയിലെ കാറ്റു കടഞ്ഞെടുക്കാന്‍ ശ്രമിയ്കുമ്പോള്‍ എന്നും എന്നെ പേടിപ്പിയ്കാറുള്ള കാറ്റിനെ മടക്കിവിളിയ്കാന്‍ ആവുന്നില്ലല്ലോ എണ്ണ ഖേധമാണ് .എന്റെ തോട്ടത്തില്‍ പൂത്തുലഞ്ഞു നില്ക്കുന്ന മുല്ലപൂക്കളെ കൊഴിചിടാനെത്ത്തുന്ന ആ വിക്രിതിയെ കാണാനില്ല .ഒരു തീരാവേധനയോടെ നിസ്സബ്ദം ഞെട്ടടര്‍ന്നു വീഴുന്ന പൂക്കളിലെവിടയോ തങ്ങുന്ന ഒരു തേങ്ങലായി അത് എവിടേയോ പതുങ്ങുന്നുണ്ടാവനം

Monday, August 18, 2008

ഒരു നുറുങ്ങു

സ്വയം നഷ്ടപെടുത്തിയ അറയ്കുള്ളിളിരിയ്കുന്ന ഭണ്ടാരത്തിലെ കൊച്ചു സന്ചി മുഴുവന്‍ രത്നങ്ങലായിരുന്നു.പക്ഷെ അതില്‍ ഒരു ദ്വാരമിട്ടത് ആരാണ് ?നീ തന്നയോ . വഴിയില്‍ ഊര്‍ന്നു വീഴുന്ന രത്നങളുടെ കിലുക്കം ,ഒന്നുമറിയാതെ നടന്നു നിങ്ങുന്ന നിന്നെ പരിഹസിച്ചു ചിരിയ്കുന്നതിന്റെതല്ലേ ?

Thursday, August 14, 2008

thoughts

people are lonley because they build walls instead of bridges. being nice is one of many bridges on the way of happiness.
സ്വപ്നം കാണാറില്ലേ .ഉണര്ന്നിരിയ്കുംബോഴല്ല .ഉറങ്ങുമ്പോള്‍ പുരംലോകത്തെക്കുള്ള വാതിലുകളെല്ലാം കൊട്ടിയടയ്കുന്ന മനസ്സ് .എനിയ്കെപ്പോഴും സ്വന്തമായ ഈ മനസ്സിന്റെ തീരങ്ങളെല്ലാം എന്റെ സ്വന്തം .അവിടെ കണ്ണെത്താ നോക്കെത്താ തീരത്ത് എന്നെ വന്നു പൊതിയുന്ന എന്റെ കഥാപാത്രങ്ങള്‍ ,അവിടത്തെ കൊട്ടാരത്തിലെ ചുവരുകളിലെല്ലാം ചിത്രകൂട്ടില്‍ തൂക്കിയിട്ടിരിയ്കുന്ന എന്നച്ച്ചയാചിത്രങ്ങള്‍...ഞാന്‍ വരച്ചത് .ആരും എത്ത്തിനോക്കാത്ത് ആ കൊട്ടാരത്തിലെ മഹാരാനിയാണ് ഞാന്‍ .ആരവിടെ .ഉടന്‍ ഒരായിരം കുതിരകളെ കെട്ടിയ തേര് തെയ്യാര്‍ .ആ സ്വര്നത്തെരില്‍ ഞാന്‍ പോകാത്ത അമ്രുതതിരങ്ങളില്ല .കാനാത്ത കാഴ്ച്ചകളില്ല.അറിയാത്ത സുഖങ്ങളില്ല .കൊട്ടയ്കപ്പുരത്തെ ലോകത്തെയ്ക് ആരെങ്കിലും ഉണര്‍ത്തും വരെ.!