എന്തിന്റെയെന്കിലും സാന്നിധ്യമില്ലാതാവുമ്പോള്‍ അതിനെ മറന്നു പോവാരുണ്ടോ.ഈ വിട്ടില്‍ ഞാന്‍ ഒറ്റയ്ക്ക് ആവുമ്പോള്‍ എന്നെ കബളിപ്പിച്ച്ച്ചു ഓരോ മുറിയിലും ,കതകിനു പിന്നിലും ഒളിയ്കുന്ന ആരോ ഉണ്ടായിരുന്നു അതാരെന്നു നോക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ കതകു ആഞ്ഞടച്ച്ച്ചു ഒരു ഹുംകരതോടെ വിടിനു ചുറ്റും ചീറിയടിച്ചുഓടിപ്പോകും .അതിന്റെ മൂളല്‍ കുറച്ചുനേരം തന്ങിനില്കും .ആദ്യം ഓരോയിടത്തും ഓടിച്ചെന്നു നോകുമയിരുന്നു.പക്ഷെ കള്ളനെ കണ്ടുപിടിച്ചത് മുതല്‍ എന്റെ ശ്രദ്ധ ആകര്ഷിയ്കാന്‍ എത്ര സബ്ദമുണ്ടാക്കിയാലും ഞാന്‍ നോക്കില്ല .
പക്ഷെ ഈയ്യിടെ അതെവിടെ പോയെന്ന് അറിയില്ല .ചുറ്റും കെട്ടിടങ്ങള്‍ ഉയര്ന്നു അതിനെ തടഞ്ഞതാണോ .ഫാനിട്ടു മുറിയിലെ കാറ്റു കടഞ്ഞെടുക്കാന്‍ ശ്രമിയ്കുമ്പോള്‍ എന്നും എന്നെ പേടിപ്പിയ്കാറുള്ള കാറ്റിനെ മടക്കിവിളിയ്കാന്‍ ആവുന്നില്ലല്ലോ എണ്ണ ഖേധമാണ് .എന്റെ തോട്ടത്തില്‍ പൂത്തുലഞ്ഞു നില്ക്കുന്ന മുല്ലപൂക്കളെ കൊഴിചിടാനെത്ത്തുന്ന ആ വിക്രിതിയെ കാണാനില്ല .ഒരു തീരാവേധനയോടെ നിസ്സബ്ദം ഞെട്ടടര്‍ന്നു വീഴുന്ന പൂക്കളിലെവിടയോ തങ്ങുന്ന ഒരു തേങ്ങലായി അത് എവിടേയോ പതുങ്ങുന്നുണ്ടാവനം
Subscribe to:
Post Comments (Atom)
No comments:
Post a Comment