പട്ടണം വളരുമോ .വളരും .മെട്രോ റെയില്‍ .മോണോ റെയില്‍... ഔട്ടെര്‍ റിങ്ങ് റോഡു ഇന്നര്‍ റിങ്ങ് റോഡു ,അണ്ടര്‍ പാസ് മാജിക് ബോക്സ് ..ഫ്ലൈ ഓവര്‍ ഫോര്‍ ലൈന്‍ ...സിക്സ് ലൈന്‍...,മാള്‍..multiplex
ഇതൊക്കെയാണ് ഞങ്ങളുടെ കുട്ടികള്‍ക്ക് ബാഗ്ലൂര്‍ നല്‍കുന്നത്. അതിന് വേണ്ടി അവരുടെ
വിട് കള്‍ ഇടിച്ചു തകര്‍ത്തത് ഒരു വലിയ കാര്യമല്ല. സ്വന്ത മായൊരു വിട് ഈ പട്ടണത്തില്‍ ഒരു വലിയ നേട്ടമാണ്. അത് റോഡ് വക്കിലയാല്‍ അതിനെക്കാള്‍ വലിയ ഭാഗ്യം. പക്ഷെ ഇപ്പോള്‍ ജിവനുള്ള നിരത്തുകള്‍ വളര്ന്നു കയറി വിടുകളും ,കൊച്ചു കടകളും, കൂടെ ഒരുപാടു സ്വപ്നങ്ങളും തിന്നു കളഞ്ഞു. വളരുന്ന മക്കള്‍ക്കായി കരുതി വച്ചിരുന്നതെല്ലാം പട്ടണത്തിന്റെ വളര്‍ച്ചക്കായി വളമായി ചേര്‍ത്തവര്‍ എത്ര .. മക്കള്‍ എല്ലാം പെരുവഴിയിലാണ്. എന്നുവെച്ചാല്‍ ഈ ട്രാഫിക് ജാം മറികടന്നു ഓഫീസില്‍ പോയി വരുമ്പോഴേകും ഒരു വീടിന്റെ അവശ്യം ഉണ്ടാവുന്നില്ല താനും.ബോംബെ യിലെ പോലെ ട്രൈനിലല്ല ജീവിതം എന്ന് മാത്രം.