Monday, August 25, 2008

ഒരു നുറുങ്ങു

നാം ഓരോരുത്തരെ കാണുമ്പോഴും അടുക്കുമ്പോഴും അതിലൊരു യാത്ര പറയലിന്റെ ഭാഗം കൂടിയുണ്ട് .അത് പലപ്പോഴും പറയാന്‍ കഴിയാതെ പോകുന്നു .എന്നും യാത്ര ചൊല്ലാനും വയ്യ.ഒരുപക്ഷെ അനുനിമിഷം യാത്ര ചൊല്ലി പോകുന്ന ഹൃദയമിടിപ്പിന്റെ താളം പെട്ടെന്ന് നിലയ്കുന്ന അവസരത്തില്‍അകത്ത്തെയ്ക് എടുക്കാതെ പുരത്തെയ്ക് പോയ ശ്വാസത്തില്‍ ഒരു തേങ്ങലായി ആ യാത്രാ മൊഴി അലയുന്നു.കാണാനോ കേള്‍ക്കാനോ കഴിയാത്ത ആ നിശ്വാസത്തില്‍ ഒരുപക്ഷെ സഫലീകരിയ്കപെദാത്ത ഒരുപാടു ആഗ്രഹങ്ങള്‍ ബാക്കിനില്‍ക്കുന്നുണ്ടാവും.അല്ലെങ്കിലും തൃപ്തി ആയവര്‍ ആരും ഇല്ലല്ലോ .മതിയാകും വരെ ജീവിച്ചവരും .
മരണം കൊണ്ടു നഷ്ടപെടുന്നത് ഒരു വ്യക്തി മാത്രമല്ല. ഒരു അവസരം കൂടിയാണ് .ഒരിക്കല്‍ കൂടി മാത്രം ഒരു വാക്കു പറയാന്‍, ഒന്നു സ്നേഹിക്യാന്‍, ഒന്നു പിണങ്ങാന്‍ ,ഒന്നു ദ്വേഷ്യപ്പെടാന്‍ ,ഒന്നു മാപ്പ് പറയാന്‍ ഒന്നു യാത്ര പറയാന്‍,അങ്ങിനെ എന്തിനൊക്കെയോ ഉള്ള ഒരു അവസരം.

Sunday, August 24, 2008

പട്ടണത്തിലെ വിശേഷങ്ങള്‍ ത്ടര്‍ച്ച

എന്റെ വീടിലെയ്ക് പോകുന്നവഴിയില്‍ ഒരു പുഴയുന്ടെന്നുകേട്ടിരുന്നു .പേരു ,rwishabhavathi പുഴ ! ബാഗ്ലൂര്‍ യൂനിവേര്സിടി ,പിന്നെ നാഷണല്‍ ലോ കോളേജ് എന്നിവയുടെ അറുപത് ഏക്കര്‍ കാമ്പസ് ,തൊട്ടടുത്ത്‌.ഇതെല്ലാം ഈ പട്ടണത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമായി കരുതണം.കാറിലിരുന്നു പുഴയിലെയ്ക് നോക്കിയപ്പോള്‍ അതിശയിച്ചു .പുഴയിലെ വെള്ളം കരുത്ത്തിരുണ്ടിരിയ്കുന്നു.കറുത്ത കണ്ണടയാണ്‌ കാരണമെന്നു കരുതി അത് അഴിച്ചുമാറ്റി .പക്ഷെ അല്ല.പട്ടണത്തിലെ അഴുക്കു ചാലുകളെല്ലാം കയ്യടക്കിയ പാവം പുഴ.
എന്റെ സ്കുട്ടരിന്റെ കണ്ണാടിയില്‍ സ്വന്തം പ്രതിബിംബത്തെ തന്നെ കൊത്താറുള്ള സ്പാരോ,ചിത്രശലഭങ്ങള്‍ ,തുമ്പികള്‍ ,എന്തിനു സൂര്യനെ തന്നെ കാണാനില്ല.ഏതോ കെട്ടിടത്തിന്റെ പിന്നില്‍ ഉധിച്ചു ,ഈ വമ്പന്‍ അഴുക്കുചാലില്‍ എവിടേയോ മുഖം നോക്കി, ഒരിയ്കലും ഇരുളാത്ത മാനത്തെവിടെയോ അസ്തമിയ്ക്കുന്നു !

പട്ടണത്തിലെ വിശേഷങ്ങള്‍

എന്തിന്റെയെന്കിലും സാന്നിധ്യമില്ലാതാവുമ്പോള്‍ അതിനെ മറന്നു പോവാരുണ്ടോ.ഈ വിട്ടില്‍ ഞാന്‍ ഒറ്റയ്ക്ക് ആവുമ്പോള്‍ എന്നെ കബളിപ്പിച്ച്ച്ചു ഓരോ മുറിയിലും ,കതകിനു പിന്നിലും ഒളിയ്കുന്ന ആരോ ഉണ്ടായിരുന്നു അതാരെന്നു നോക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ കതകു ആഞ്ഞടച്ച്ച്ചു ഒരു ഹുംകരതോടെ വിടിനു ചുറ്റും ചീറിയടിച്ചുഓടിപ്പോകും .അതിന്റെ മൂളല്‍ കുറച്ചുനേരം തന്ങിനില്കും .ആദ്യം ഓരോയിടത്തും ഓടിച്ചെന്നു നോകുമയിരുന്നു.പക്ഷെ കള്ളനെ കണ്ടുപിടിച്ചത് മുതല്‍ എന്റെ ശ്രദ്ധ ആകര്ഷിയ്കാന്‍ എത്ര സബ്ദമുണ്ടാക്കിയാലും ഞാന്‍ നോക്കില്ല .
പക്ഷെ ഈയ്യിടെ അതെവിടെ പോയെന്ന് അറിയ‌ില്ല .ചുറ്റും കെട്ടിടങ്ങള്‍ ഉയര്ന്നു അതിനെ തടഞ്ഞതാണോ .ഫാനിട്ടു മുറിയിലെ കാറ്റു കടഞ്ഞെടുക്കാന്‍ ശ്രമിയ്കുമ്പോള്‍ എന്നും എന്നെ പേടിപ്പിയ്കാറുള്ള കാറ്റിനെ മടക്കിവിളിയ്കാന്‍ ആവുന്നില്ലല്ലോ എണ്ണ ഖേധമാണ് .എന്റെ തോട്ടത്തില്‍ പൂത്തുലഞ്ഞു നില്ക്കുന്ന മുല്ലപൂക്കളെ കൊഴിചിടാനെത്ത്തുന്ന ആ വിക്രിതിയെ കാണാനില്ല .ഒരു തീരാവേധനയോടെ നിസ്സബ്ദം ഞെട്ടടര്‍ന്നു വീഴുന്ന പൂക്കളിലെവിടയോ തങ്ങുന്ന ഒരു തേങ്ങലായി അത് എവിടേയോ പതുങ്ങുന്നുണ്ടാവനം

Monday, August 18, 2008

ഒരു നുറുങ്ങു

സ്വയം നഷ്ടപെടുത്തിയ അറയ്കുള്ളിളിരിയ്കുന്ന ഭണ്ടാരത്തിലെ കൊച്ചു സന്ചി മുഴുവന്‍ രത്നങ്ങലായിരുന്നു.പക്ഷെ അതില്‍ ഒരു ദ്വാരമിട്ടത് ആരാണ് ?നീ തന്നയോ . വഴിയില്‍ ഊര്‍ന്നു വീഴുന്ന രത്നങളുടെ കിലുക്കം ,ഒന്നുമറിയാതെ നടന്നു നിങ്ങുന്ന നിന്നെ പരിഹസിച്ചു ചിരിയ്കുന്നതിന്റെതല്ലേ ?

Thursday, August 14, 2008

thoughts

people are lonley because they build walls instead of bridges. being nice is one of many bridges on the way of happiness.
സ്വപ്നം കാണാറില്ലേ .ഉണര്ന്നിരിയ്കുംബോഴല്ല .ഉറങ്ങുമ്പോള്‍ പുരംലോകത്തെക്കുള്ള വാതിലുകളെല്ലാം കൊട്ടിയടയ്കുന്ന മനസ്സ് .എനിയ്കെപ്പോഴും സ്വന്തമായ ഈ മനസ്സിന്റെ തീരങ്ങളെല്ലാം എന്റെ സ്വന്തം .അവിടെ കണ്ണെത്താ നോക്കെത്താ തീരത്ത് എന്നെ വന്നു പൊതിയുന്ന എന്റെ കഥാപാത്രങ്ങള്‍ ,അവിടത്തെ കൊട്ടാരത്തിലെ ചുവരുകളിലെല്ലാം ചിത്രകൂട്ടില്‍ തൂക്കിയിട്ടിരിയ്കുന്ന എന്നച്ച്ചയാചിത്രങ്ങള്‍...ഞാന്‍ വരച്ചത് .ആരും എത്ത്തിനോക്കാത്ത് ആ കൊട്ടാരത്തിലെ മഹാരാനിയാണ് ഞാന്‍ .ആരവിടെ .ഉടന്‍ ഒരായിരം കുതിരകളെ കെട്ടിയ തേര് തെയ്യാര്‍ .ആ സ്വര്നത്തെരില്‍ ഞാന്‍ പോകാത്ത അമ്രുതതിരങ്ങളില്ല .കാനാത്ത കാഴ്ച്ചകളില്ല.അറിയാത്ത സുഖങ്ങളില്ല .കൊട്ടയ്കപ്പുരത്തെ ലോകത്തെയ്ക് ആരെങ്കിലും ഉണര്‍ത്തും വരെ.!