Monday, November 28, 2011

മെട്രോ.

ബാംഗ്ലൂരില്‍ മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങി . ഞാനും കയറി. എന്റെ അടുത്തു ഇരുന്നഒരു വയസ്സന്‍ പറഞ്ഞു ." ഈ റെയില്‍ താങ്ങി നിര്‍ത്തുന്ന നടും തൂണിനു താഴെ ആണ് എന്റെ വീട്."
വളരെ പണ്ട് വിട്ടിലെ കഷ്ടപാടു കാരണം നാട് വിട്ട അയാള്‍ പല യാതനകളും സഹിച്ചു പതുക്കെ ഒരു മേല്‍വിലാസം ഉണ്ടാക്കി മക്കളെ നല്ലനിലയില്‍ പഠിപ്പിച്ചു. അവര്‍ പുതിയ തലമുറ ക്കാരായി . അയാളും രോഗിയായ ഭാര്യയും താമസിച്ചിരുന്ന വീട് മെട്രോ രയിലിനു വേണ്ടി എടുത്തു പോയി.
ഞാനൊന്നും മിണ്ടിയില്ല. ഒന്ന് ചിരിച്ചു. [കാരണം എന്റെ വീട് എടുത്തില്ലല്ലോ. ]അതല്ല. അയാള്‍ ഞാന്‍ എഴുതിയ കഥയിലെ കുറുപ്പ് ആയിരുന്നു.
എനിക്ക് അറിയുന്ന പലരുടെയും സ്ഥലവും വീടും എല്ലാം പട്ടണം വളരാനുള്ള വളമായി ചേരുന്നത് നിസ്സഹായരായി നോക്കി നില്‍ക്കുന്നവരുടെ കൂടെ നില്‍ക്കുമ്പോള്‍ ഒരു വെറും വാക്ക് ഞാനും പറയുന്നു.മാറ്റങ്ങളും പുരോഗതിയും ഉണ്ടാവണമല്ലോ.!!

പിന്നെയും പുതുവര്‍ഷം

ഈ ബ്രഹ്മ വര്ഷം എന്നൊക്കെ പറയുന്നത് പോലെ ഞാനെന്ന ജിവിയുടെ ഒരു ദിവസം ഒരു വര്ഷം ആണോ എന്നറിയില്ല. രണ്ടായിരത്തി പതിനൊന്നു ജനുവരിയില്‍ ഇത് അടച്ചു വെച്ചിട്ട് ഇന്ന് തുറന്നപ്പോള്‍ രണ്ടായിരത്തി പതിനൊന്നിന്റെ അസ്തമയത്തിലെ പോക്ക് വെയിലില്‍ എന്റെ നീണ്ട നിഴല്‍ കണ്ടു ഞാന്‍ പേടിക്കുന്നു. അസ്തമയത്തിന്റെ സൌന്ദര്യം വിസ്മയിപ്പിക്ക്ന്നത് ആണെങ്കിലും അത് ഒരു അത്ഭുധ കണ്ണാടിയിലൂടെ ഒരു നിമിഷം കാണിച്ചുതരുന്ന ഇരുള് അതിനു പിന്നില്‍ പതിയിരുപ്പുണ്ട്. ഗൂഡമായി എന്തൊക്കെയോ പിറ് പിറുകകുന്ന ഇരുള് ,നിഴലില്ലാത്ത അതിക്രമങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന ഭയം. എന്റെ കിടക്കക്ക് അരുകില്‍ഒരു കൊച്ചു കുപ്പിയില്‍ സൂക്ഷിച്ച ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചമോ അല്ലെങ്കില്‍ പൌര്‍ണമിലെ നിലാവ് ഒരു ഇല ക്കീറില്‍ പൊതിഞ്ഞെടുത്തു കൊണ്ടുവന്നതോ ...അങ്ങിനെ ഏതെങ്കിലും ഒരു വെട്ടം എന്റെ ഇരുട്ടിനെ അകറ്റുന്നു. ആ വെളിച്ചം കണ്ണില്‍ ഒഴിച്ചു ഞാന്‍ ഉറങ്ങും ..പിറ്റേന്നുള്ള സൂര്യോദയം കാണാന്‍.

Sunday, January 23, 2011

നവ വത്സര ആശംസകള്‍

ഒരു പുതിയ വര്‍ഷം കൂടി . ഒരു പുതിയ തുടക്കം .കുറെ ഏടുകള്‍ പുറകോട്ടു മറിച്ചു പലതും മാച്ചു കളഞ്ഞു വിണ്ടും എഴുതാന്‍ കഴിയുന്ന ഒരു പുസ്തകം ആണ് കാലം എങ്കില്‍ അങ്ങിനെ ചെയ്യാന്‍ ആഗ്രഹിക്കാത്തവരുണ്ടോ . പക്ഷെ സാരമില്ല. ഈ മാത്ര മുതല്‍ ഓരോ അടിയും ,തെറ്റാതെ ,കാലത്തിന്റെ മെതിയടിക്കൊപ്പം വയ്ക്കാം

Wednesday, August 18, 2010

ഒരു നുറുങ്ങു .

തിരക്കിനിടയില്‍ ഒരുനിമിഷം ഒന്ന് മാറിനിന്നപ്പോള്‍ ഒരു യുഗം കടന്നുപോയി. എന്നെകൂടാതെ. നഷ്ടം എനിക്ക് തന്നെ. അതിനിടയില്‍ കുറെ എഴുതി.
ഒരു കൊച്ചു കഥ
കര്‍മഫലം :
കുട്ടന്റെ അച്ചനെ ചതിച്ചു കൊന്നു സ്വത്ത് കൈക്കലാക്കി , മുതലാളിയായ അച്ചന്റെ സുഹൃത്തിനെ നോക്കി അമ്മ തേങ്ങി .കുട്ടന്‍ കണ്ടോ 'അവന്‍ അനുഭവിക്കാതെ പോവില്ല ചെയ്ത കര്‍മത്തിന്റെ ഫലം .ഒരു ഒറ്റപ്പുരയില്‍ പട്ടിണിയില്‍ വളര്‍ന്നു കൂലി വേലക്കാരനായ കുട്ടന്‍ അമ്മയുടെ മരണ കിടക്കകരികില്‍ ഇരുന്നു കന്നീര് ഒഴുക്കിയ കുട്ടനെ നോക്കി അമ്മ മരണ മൊഴി പോലെ പറഞ്ഞു .'കുട്ടന്‍ വിഷ മിക്കരുത് .അവന്‍ അനുഭവിക്കാതെ പോവില്ല.
അമ്മയുടെ ശവ സംസ്കാരത്തിന് പണമില്ലാതെ ഓടിനടന്നപ്പോള്‍ മുതലാളി അവനെ പുച്ചിച്ചു ചിരിച്ചു .പെട്ടന്നുണ്ടായ കോപത്തില്‍ കുട്ടന്‍ ഒറ്റ കുതിപ്പിന് അവനെ ആഞ്ഞു കുത്തി. പക്ഷെ ഒഴിഞ്ഞു മാറിയ അയാള്‍ക്ക്‌ ഒരു ചെറിയ മുരിവേ ഉണ്ടായുള്ളൂ. അമ്മയുടെ കുഴി മൂടുന്നതിനു മുമ്പ് തന്നെ പോലീസ് വന്നു കുട്ടനെ പിടിച്ചു.
ചെയ്ത കര്‍മത്തിന് ഫലം അനുഭവിക്കും എന്ന് പറഞ്ഞ അമ്മ കുഴിയില്‍ കണ്ണടച്ചു കിടന്നു.

Monday, August 24, 2009


രണ്ടു പെണ്‍കുട്ടികള്‍

concetration ക്യാമ്പില്‍ മാതാ പിതാക്കള്‍ നഷ്ടപ്പെട്ട രണ്ടു ബര്‍മാക്കാരായ പെണ്‍കുട്ടികള്‍ ആണ് .
ഫോടോ ഗ്രാഫറെ കണ്ടപ്പോള്‍ ഒന്നുമറിയാത്ത ഇവര്‍ സന്തോഷത്തോടെ പോസ് ചെയ്യുന്നു