വിധി തന്റെ കയ്യിലെ തകര പാട്ടയില്‍ചുരുട്ടി യിട്ടിരുന്ന നറുക്കുകലൊന്നു എടുക്കാന്‍ കരുണ കാണിച്ചു വിചിത്രമായ ശബ്ദ വീചികള്‍ നയിക്കുന്ന വഴിയേ പോവുക.ഭാവങ്ങള്‍ ഇല്ലാത്ത ,സന്ഗീതമില്ലാത്ത, പ്രണയ മില്ലാത്ത ,സ്വപ്‌നങ്ങള്‍ ഇല്ലാത്ത വിചിത്രമായ ശബ്ദ വീചി.അവിടെ ഒരു മരുഭൂമിയില്‍ കാലഭേദങ്ങള്‍ ഒന്നും ഏല്‍ക്കാത്ത ഒരു വരണ്ട ചെടിയില്‍ അഭയം.
എങ്കിലും ആ ചെടിക്ക് ചുറ്റും തടം എടുത്തു കണ്ണിരു കൊണ്ടു നനച്ചു സ്വപ്നങ്ങളും സന്കല്പങ്ങളും കൊന്നൊടുക്കി വളമായി ചേര്ത്തു അതിലൊരു പുതിയ നാമ്പ് വരുന്നതും കാത്തിരുന്നു. ഒരു ശാഖ വിരിഞ്ഞിടു വേണം ഒരു കൂട് വെക്കാന്‍ .പക്ഷെ ഒരു ശാഖ വിരിയുമ്പോള്‍ അതി വിചിത്രമായ ഒരു കാറ്റു വന്നു ചുട്ടു പൊള്ളുന്ന മണല്‍ അടിച്ചു കയറ്റി ആ ചെടി മൂടും.വിണ്ടും പ്രതീക്ഷ യുടെ കൈകള്‍ കൊണ്ടു തടം കോരി നനയ്ക്കും .പക്ഷെ വഴിപോക്കരോട് ഞാന്‍ വിളിച്ചു പറയും.
നോക്കൂ ,എനിക്കൊരു പുല്‍ തകിടി യുണ്ട് .അതിലൊരു പൂമരം ഉണ്ട് .ആ പൂമരത്തിന്റെ ഏറ്റവും മുകളിലത്തെ കൊമ്പില്‍ ഞാനൊരു കൂട് കൂട്ടിയിട്ടുണ്ട് .പൊന്‍ തൂവലും പളുങ്ക് കണ്ണുകളും ഉള്ള ഒരു പക്ഷി എന്റെ കൂട്ടിണയായുണ്ട് .
ഇല്ലാത്ത പുല്‍ തകിടിയില്‍ ഇല്ലാത്ത പൂമരത്തിന്റെ കിഴെ ഒറ്റക്ക് ഇരുന്നു കേഴുന്ന ഞാന്‍ സ്വയം നിന്ദിക്കും .നീ ഒരു നുണ ച്ചി യല്ലേ.
Subscribe to:
Post Comments (Atom)
1 comment:
ഒരു സത്യം പറഞ്ഞോട്ടേ.ഒന്നും മനസ്സിലായില്ല.):
Post a Comment